കാലിക്കറ്റ് വി സി നാലാം‌കിട റവന്യൂ ഉദ്യോഗസ്ഥനെ പോലെ: എം എ ബേബി

കളമശേരി| WEBDUNIA|
PRO
PRO
വിദ്യാഭ്യാസമേഖലയെ യു ഡി എഫ്‌ ഇരുട്ടിലാക്കിയെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി. വി സി നിയമനത്തിന്റെ നിയമങ്ങള്‍പോലും യു ഡി എഫ് കാറ്റില്‍ പറത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാലാംകിട റവന്യൂ ഉദ്യോഗസ്ഥനെ പോലെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സിയുടെ നടപടികളെന്നും ബേബി കുറ്റപ്പെടുത്തി.

കള്ള രേഖകള്‍ ഉണ്ടാക്കിയാണ് കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഭൂമി തത്പര കക്ഷികള്‍ക്ക് പതിച്ചു നല്‍കാന്‍ ശ്രമിച്ചത്. ഈ ശുഷ്ക്കാന്തി വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നല്‍കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെയെന്നും ബേബി പറഞ്ഞു.

സര്‍വകലാശാലകളെ സംരക്ഷിക്കാന്‍ നാടിന്റെ ഭാവിയിലും വിജ്ഞാനത്തിന്റെ മൂല്യത്തിലും വിശ്വസിക്കുന്ന എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭ്യാസ മേഖലകളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും ബേബി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :