ടാറ്റയുടെ ഡാമുകള്‍ നീക്കം ചെയ്യും: മന്ത്രിസഭാ ഉപസമിതി
മൂന്നാര്‍|
WEBDUNIA|
മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച അനധികൃത ഡാമുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മൂന്നാറില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആഭ്യന്തരമന്ത്രി കോടിയേരി ബലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
പാട്ടവ്യവസ്ഥകള്‍ ലംഘിച്ച് ഡാംനിര്‍മ്മിച്ചത് ക്രിമിനല്‍ കുറ്റമാണ്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് ഡാം നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം അന്വേഷിക്കണം. മൂന്നാറിലെ കയ്യേറ്റ മേഖലകള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടായി ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്വയ്ക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
യു ഡി എഫ് ഭരണകാലത്താണ് മൂന്നാറില്‍ ഏറ്റവും അധികം കൈയേറ്റം നടന്നത്. കൈയേറ്റത്തെ ന്യായീകരിച്ച് ചില യു ഡി എഫ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. മൂന്നാറിലെ വന്‍കിട, ചെറുകിട കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.