ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡുമായി ടാറ്റാ ഇന്‍ഡികോം

മുംബൈ| WEBDUNIA|
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാദാക്കളായ ടാറ്റാ ഇന്‍ഡികോം ഹൈസ്പീഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡുമായി രംഗത്ത്. തുടക്കമെന്നോണം ബാംഗ്ലൂരിലും ചെന്നൈയിലുമാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2.4 എംബിപിഎസ് വേഗത ലഭിക്കുന്ന ബ്രോഡ് ബാന്‍ഡിന് 300 കെബിപിഎസ് ബ്രൌസിംഗ് വേഗതയുണ്ടാകുമെന്ന് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

വടക്കെ ഇന്ത്യയിലെ ചില നഗരങ്ങളില്‍ കൂടി ഈ സൌകര്യം ലഭ്യമാക്കും. മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയിലെ പത്ത് പ്രമുഖ നഗരങ്ങളിലും മേയ് അവസാനത്തോടു കൂടി നാല്‍‌പത് നഗരങ്ങളിലും പുതിയെ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുമെന്ന് ടാറ്റാ ഇന്‍ഡികോം വക്താവ് സഞ്ചീവ് ഖേര അറിയിച്ചു.

പുതിയ ബ്രോഡ്ബാന്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ചാനലുകളായ ബിബിസി, സിഎന്‍എന്‍, സിഎന്‍ബിസി, യു ട്യൂബ് എന്നിവ ബഫറിംഗില്ലാതെ കാണാന്‍ സാധിക്കും. ഫോട്ടൊന്‍ പ്ലസ് ബ്രാന്‍ഡിനു കീഴില്‍ രണ്ട് ഡിവൈസുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഒന്ന് യു എസ് ബി ഡോണ്‍‌ഗിളും മറ്റൊന്ന് വയര്‍ലസ് റൂട്ടറോടു കൂടിയ മോഡവുമാണ്. ഇതില്‍ തന്നെ വിവിധ നിരക്കുകളും ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :