ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

ആലപ്പുഴ| സജിത്ത്| Last Modified വെള്ളി, 23 ജൂണ്‍ 2017 (08:19 IST)
ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആലപ്പുഴയിലെ കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ടു പേരാണ് മരിച്ചത്.

മലപ്പുറം അരിക്കോട് കരുവാത്ത് വീട്ടില്‍ മുഹമ്മദ് ഹാസിക്ക്, മലപ്പുറം ഏരത്തിന്‍ ഹൗസില്‍ ഫവാസ് മുഹമ്മദ് എന്നിവരാണ് മരിച്ചത്. ടാങ്കറിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :