ജോസഫിനെതിരെ വീണ്ടും ബാലകൃഷ്ണ പിള്ള

കോട്ടയം| WEBDUNIA| Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2010 (18:19 IST)
കേരള കോണ്‍ഗ്രസ് ലയനത്തിനെതിരെയുള്ള തന്‍റെ പ്രതിഷേധം ശക്തമാക്കി കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള വീണ്ടും രംഗത്ത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണി-ജോസഫ്‌ ലയനം അധാര്‍മികമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇടതു മുന്നണി വിട്ടപ്പോള്‍ മഞ്ഞളാംകുഴി അലി സ്വീകരിച്ച പാതയായിരുന്നു ഇടതുമുന്നണി വിട്ടപ്പോള്‍ ജോസഫും സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :