ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; യു ഡി എഫിനെ തോൽപ്പിക്കാൻ ശ്രമിക്കും

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചിട്ടുണ്ട്. യു ഡി എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് തീരുമാനം. തെര

തിരുവനന്തപുരം, ജോണി നെല്ലൂര്‍, കേരള കോൺഗ്രസ് ജേക്കബ്  Thiruvanthapuram, Jony Nellur, Kerala Congress Jekkab
തിരുവനന്തപുരം| rahul balan| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (15:24 IST)
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചിട്ടുണ്ട്. യു ഡി എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും യു ഡി എഫിന്റെ പരാജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇത്തവണ മൂന്നു സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും മന്ത്രി അനൂപ് ജേക്കബ് മൽസരിക്കുന്ന പിറവം മാത്രമേ മുന്നണി നേതൃത്വം അനുവദിച്ചിരുന്നുള്ളൂ. കഴിഞ്ഞ തവണ മൽസരിച്ച അങ്കമാലി സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിന്നെങ്കിലും കോൺഗ്രസ് വഴങ്ങിയിരുന്നില്ല. ഈ തർക്കമാണ് പാർട്ടി വിടാന്‍ ജോണി നെല്ലൂരിനെ പ്രേരിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :