ദിലീപിന് സുരക്ഷ നല്‍കാനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

ദീലിപിന് സുരക്ഷ നല്‍കാനെത്തിയ സംഘത്തിന്റെ വാഹനം പൊലീസ് കസ്റ്റഡിയില്‍

AISWARYA| Last Updated: ശനി, 21 ഒക്‌ടോബര്‍ 2017 (14:20 IST)

ദിലീപിന് സുരക്ഷ നല്‍കാനെത്തിയ തണ്ടര്‍ഫോഴ്സ് എന്ന സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കാരണം വ്യക്തമാക്കാതെയാണ് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് ഏജന്‍സി അധികൃതര്‍ ആരോപിച്ചു.


കൊച്ചിയില്‍ യുവനടി ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാസേന. തണ്ടര്‍ഫോഴ്സ് എന്ന സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്. സുരക്ഷയുടെ ഭാഗമായി മൂന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരമായി താരത്തിനൊപ്പം ഉണ്ടാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് ദിലീപിന്റെ സുരക്ഷ ചുമതല. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്.

തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്. ദിലീപിനെതിരായ കയ്യേറ്റങ്ങള്‍ തടയുകയും ഇവരെ സുരക്ഷിതമായി പൊലീസിന് ഏല്‍പ്പിക്കുകയുമാണ് സുരക്ഷാ സേനയുടെ ചുമതല. പ്രതിമാസം അരലക്ഷം രൂപയാണ് മൂന്ന് പേര്‍ക്കുമായി നല്‍കുന്നത്. റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ പിഎ വല്‍സനാണ് തണ്ടര്‍ഫോഴ്സിന്റെ കേരളത്തിലെ ചുമതല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :