കൊച്ചി|
Last Modified ബുധന്‍, 8 ജൂണ്‍ 2016 (09:15 IST)
പെരുമ്പാവൂര്‍
ജിഷ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. ജിഷയുടെ ഡയറിക്കുറിപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. കൊലയാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡയറിക്കുറിപ്പുകളില്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. അതേസമയം, ജിഷയുടെ ഡയറിക്കുറിപ്പുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങളും സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ പോലും ഇവരേക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല. കൊലയാളിയുടെ രേഖാചിത്രവുമായി ഇവര്‍ക്ക് സാമ്യവും കണ്ടെത്താനായിട്ടില്ല.
അതേസമയം, ജിഷയുടെ പിതാവ് പാപ്പു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കേസില്‍ നേരിട്ട് പരാതി നല്കി. ജിഷയുടെ പിതൃത്വത്തെച്ചൊല്ലി ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പു പരാതി നല്‍കിയിരിക്കുന്നത്.