ജിഷ കൊലക്കേസ്: കൊലപാതകിയെന്ന്‌ സംശയിക്കുന്ന വ്യക്തിയുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു

കൊച്ചി, ജിഷ, പെരുമ്പാവൂര്‍, കൊലപാതകം kochi, jisha, perumbavoor, murder
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 2 ജൂണ്‍ 2016 (09:46 IST)
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയ വ്യക്തിയുടെ രേഖാചിത്രമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കിയത്. കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ ആ പ്രദേശത്ത് കണ്ട വ്യക്തിയുടെ രേഖാചിത്രങ്ങളാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. ചിത്രവുമായി സാമ്യമുള്ള വ്യക്തിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ എറണാകുളം റൂറല്‍ ഡിപിസി 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്പി 9497990078, കുറുപ്പംപടി എസ്‌ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

ഒരു രേഖാചിത്രം നേരത്തേ തയാറാക്കിയിരുന്നെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. കൊലപാതകം നടത്തിയ ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ് പുതിയ രേഖാചിത്രം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വരച്ചതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ് ഇയാളുടെ പുതിയ രേഖാചിത്രം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :