ജയരാജനെ ഭയമാണോയെന്ന് സാക്ഷിയോട് കോടതി

കൊച്ചി| WEBDUNIA|
PRO
PRO
സി പി എം നേതാവ് എം വി ജയരാജന്‍ തന്റെ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍, പുല്ലുവില എന്നീ പദപ്രയോഗങ്ങള്‍ നടത്തി കോടതിയലക്‍ഷ്യം കാണിച്ചു എന്ന കേസില്‍ വ്യാഴാഴ്ച വാദം കേള്‍ക്കവെ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.

കേസില്‍ ശുംഭന്‍ എന്ന വാക്കിന്റെ അര്‍ത്ഥം സംബന്ധിച്ച് ഭാഷാ പണ്ഡിതന്‍ പി വി നാരായണനെ വിസ്തരിക്കവെ ജഡ്ജി ഇദ്ദേഹത്തോട് സി പി എമ്മിനെ ഭയമാണോ?,ജയരാജനെ ഭയമുണ്ടോ? എന്നീ ചോദ്യങ്ങള്‍ ചോദിച്ചതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവച്ചത്.

കേസിലെ സാക്ഷിയൊട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ശരിയല്ലെന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍ എം കെ ദാമോദരന്‍ രംഗത്ത് വന്നു. തുടര്‍ന്ന് കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് രാംകുമാര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :