ജനപ്രിയ ചാനല്‍ ശ്രീകണ്ഠന്‍ നായര്‍ വാങ്ങി; ഒരുങ്ങുന്നത് മറ്റൊരു ഏഷ്യാനെറ്റിന്റെ പിറവിക്ക്

കോഴിക്കോട്: | WEBDUNIA|
PRO
PRO
കെ മുരളീധരന്‍ എം എല്‍ എ ചെയര്‍മാനായ കമ്മ്യൂണിക്കേഷന്‍സ് വിറ്റു. ആര്‍ ശ്രീകണ്ഠന്‍ നായര്‍, റെജി മേനോന്‍ ടീമാണ് ഇതുവരെ സംപ്രേക്ഷണം ആരംഭിക്കാത്ത ചാനല്‍ കമ്പനി വാങ്ങിയതെന്നാണ് വിവരം. 24 മണിക്കൂര്‍ വിനോദ ചാനല്‍ തുടങ്ങാനാണത്രെ ഇവരുടെ പരിപാടി. ഏഷ്യാനെറ്റിന്റെ ആദ്യകാല മേധാവികളാണ് ഇരുവരും. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റിനെക്കാള്‍ മികച്ച ഒരു ചാനലാണ് ഇവരുടെ സ്വപ്നമെന്നാണ് വിവരം.

ഏഷ്യാനെറ്റിന്റെസ്ഥാപക ചെയര്‍മാനായ റെജിമേനോനും ഏഷ്യാനെറ്റ് മുന്‍ വൈസ് പ്രസിഡന്‍്റായിരുന്ന ശ്രീകണ്ഠന്‍ നായരും ചേര്‍ന്ന് ആരംഭിക്കുന്ന ചാനലില്‍ നിക്ഷേപിക്കാന്‍ വ്യവസായ ഭീമന്‍മാരും സൂപ്പര്‍ ഉണ്ടെന്നാണ് വിവരം. ഏഷ്യാനെറ്റിലെ ‘നമ്മള്‍ തമ്മില്‍’ ടോക് ഷോയിലൂടെ പ്രശസ്തനായ ശ്രീകണ്ഠന്‍ നായര്‍ പിന്നീട് മനോരമയുടെ മഴവില്‍ മനോരമ ചാനലിലേക്ക് പോയെങ്കിലും അതും ഉപേക്ഷിച്ച് ഇപ്പോള്‍ സൂര്യാ ടിവിയില്‍ ജനപ്രിയ പരിപാടിയായ ’ശ്രീകണ്ഠന്‍ നായര്‍ ഷോ’ നടത്തി വരികയാണ്.

തിരുവനന്തപുരം പിഎംജി റോഡിലെ ജനപ്രിയ കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ഇനി കെ കരുണാകരന്‍ അനുസ്മരണ സമിതി ഓഫീസായി മാറും. കരുണാകരന്‍ ഡിഐസി രൂപവല്‍ക്കരിച്ച ശേഷം വാങ്ങിയ ഈ കെട്ടിടം ആദ്യം ഡിഐസിയുടെ സംസ്ഥാന കമ്മറ്റി ഓഫീസായിരുന്നു.

മുരളീധരന്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയപ്പോള്‍ ജനപ്രിയ ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസായി മാറ്റി. സ്റ്റുഡിയോ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ചാനല്‍ വാങ്ങിയവര്‍ അതൊന്നും ആവശ്യപ്പെട്ടില്ല. ജനപ്രിയ കമ്പനിയും ലൈസന്‍സും മാത്രമാണ് വാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :