സെല്ലുലോയ്ഡ് പുകയുന്നു; കമലിനെതിരെ കെ മുരളീധരന്‍

കോഴിക്കോട്‌| WEBDUNIA|
PRO
PRO
കെ കരുണാകരനെതിരെ പരാമര്‍ശമുള്ള കമലിന്റെ സെല്ലുലോയിഡിനെതിരെ കെ മുരളീധരന്‍ രംഗത്ത്. ഒരു സിനിമയുടെ പബ്ലിസിറ്റിക്ക്‌ വേണ്ടി കരുണാകരനെ മോശമായി ചിത്രീകരിച്ചത്‌ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായ മോശമാക്കാനാകില്ലെന്നും മുരളി പറഞ്ഞു.

കരുണാകരന്‍ സിനിമാ മേഖലയില്‍ ഒരിക്കലും സ്വന്തം അജന്‍ഡ നടപ്പാക്കിയിരുന്നില്ല. കേരളത്തില്‍ ആദ്യമായി ഫിലിം സ്റ്റുഡിയോ കൊണ്ടുവന്നതും അവശകലാകാരന്‍മാര്‍ക്ക്‌ പെന്‍ഷനേര്‍പ്പെടുത്തിയതും കരുണാകരനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ജെ സി ഡാനിയല്‍ നിര്‍മ്മിച്ച വിഗതകുമാരനെ ആദ്യ മലയാള സിനിമയായി അംഗീകരിക്കാന്‍ അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും അന്നത്തെ സാംസ്കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും വിമുഖത്ത കാട്ടിയതായി സിനിമയില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :