ജഗതിയുടെ ആരോഗ്യത്തിനായി മകള്‍ ശ്രീലക്ഷ്മി പൊങ്കാലയിട്ടു

തിരുവനന്തപുരം| WEBDUNIA|
PRO
ജഗതി ശ്രീകുമാര്‍ വേഗം സുഖം പ്രാപിച്ച് സിനിമാലോകത്തേക്ക് മടങ്ങിയെത്താനായി മകള്‍ ശ്രീലക്ഷ്മി പൊങ്കാലയിട്ടു. 101 കലം പൊങ്കാലയാണ് ശ്രീലക്ഷ്മി ഇത്തവണയിട്ടത്.

“പപ്പയുടെ ആരോഗ്യത്തിനാണ് ഞാന്‍ ഇത്തവണ പൊങ്കാലയിടുന്നത്. 101 കലം പൊങ്കാലയാണ് ഇത്തവണ ഞാന്‍ ഇടുന്നത്. പപ്പായ്ക്ക് അപകടമുണ്ടായ ഉടന്‍, പപ്പാ വേഗം ആരോഗ്യവാനാകാന്‍ ഞാന്‍ പൊങ്കാലയിടാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നതാണ്” - ശ്രീലക്ഷ്മി പറഞ്ഞു.

മുമ്പ് ശ്രീലക്ഷ്മി അമ്മ കലാ ശ്രീകുമാറിനൊപ്പം പൊങ്കാലയിട്ടിട്ടുണ്ട്.

സിനിമാ - സീരിയല്‍ താരങ്ങള്‍ ഇത്തവണയും ആറ്റുകാലില്‍ പൊങ്കാലയിടാന്‍ എത്തിയിരുന്നു. ‘കടല്‍’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ തുളസി, ചിപ്പി, സീമാ ജി നായര്‍, ശരണ്യ തുടങ്ങിയവരും പൊങ്കാലയിട്ടു.

തന്‍റെ എല്ലാ നന്‍‌മയ്ക്കും കാരണം ആറ്റുകാലമ്മയാണെന്ന് ചിപ്പി പറഞ്ഞു. തനിക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിയുന്ന കാലം വരെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടണമെന്നാണ് ആഗ്രഹമെന്ന് ശരണ്യ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :