കോഴിക്കോട്|
Aiswarya|
Last Modified വെള്ളി, 23 ജൂണ്‍ 2017 (11:46 IST)
കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ ആത്മഹത്യചെയ്ത ജോയിയോട് ഭൂമിയുടെ കരം അടയ്ക്കാന്‍ വില്ലേജ് അസിസ്റ്റന്റ് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഭാര്യ മോളി. വസ്തുവിനെ സംബന്ധിച്ചുള്ള രേഖകളെല്ലാം കൃത്യമായി ഉണ്ടായിരുന്നിട്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതില്‍ മനംനൊന്താണു ജോയി ആത്മഹത്യചെയ്തതെന്ന് ഭാര്യ മോളി പറഞ്ഞു.
മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ് ജോയ് ശ്രമിച്ചിരുന്നത്. എന്നാൽ വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വിൽപ്പന സാധിച്ചിരുന്നില്ല. ഇതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യ പറഞ്ഞു. അതേസമയം മരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്ഥരാണെന്ന്
ജോയിയുടെ സഹോദരൻ ആരോപിച്ചിരുന്നു. ചെമ്പനോട സ്വദേശി കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിനെയാണ് ചെമ്പനോട വില്ലേജ് ഓഫിസിന്റെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ ബുധനാഴ്ച രാത്രി നാട്ടുകാർ കണ്ടെത്തിയത്.