കോവളം ലക്‍ഷ്യമാക്കി റഷ്യയില്‍നിന്ന് വിനോദസഞ്ചാരികള്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
രാജ്യത്തെ വിനോദ സഞ്ചാര സീസണിന്‌ ആക്കം കൂട്ടാനെന്നോണം ഇക്കുറി റഷ്യന്‍ വിനോദ സഞ്ചാരികളുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം ഡിസംബര്‍ 29 ന്‌ തലസ്ഥാന നഗരിയിലെത്തും. ആദ്യത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ 200 സഞ്ചാരികള്‍ ഉണ്ടാവുമെന്നാണറിയുന്നത്.

ഇതിനെ തുടര്‍ന്ന് തുടര്‍ന്നുള്ള ഓരോ പതിമൂന്ന് ദിവസങ്ങളിലും ഇത്തരത്തില്‍ ഒരു ചാര്‍ട്ടേഡ് വിമാനം റഷ്യന്‍ സഞ്ചാരികളുമായി എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്.

പൊതുവേ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ കോവളം കാണാനെത്തുന്നവര്‍ വിരളമാണെങ്കിലും റഷ്യന്‍ സഞ്ചാരികളുടെ ഈ വരവ് പ്രാദേശിക ഹോട്ടലുകള്‍ക്കും മറ്റും പുത്തന്‍ ഉണര്‍വേകിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :