കോവളം കോട്ടാരത്തിന്റെ സ്ഥലം പോക്കുവരവ് ചെയ്യുന്നതില്‍ തടസമില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
കോവളം കൊട്ടാരത്തിനോട് അനുബന്ധിച്ചുള്ള സ്ഥലം പോക്കുവരവ് നടത്തുന്നതില്‍ തടസമില്ലെന്ന് ജില്ലാ കളക്ടര്‍ക്ക് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ എ ജലീല്‍ നിയമോപദേശം നല്‍കി. കൊട്ടാരവും അനുബന്ധ ഭാഗങ്ങളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് ഹൈക്കോടതിയില്‍ സംസ്ഥാനം വാദിച്ചിരിക്കയാണ്, ഈ നിയമോപദേശം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ ദുര്‍ബലപ്പെടുത്തും.

കൊട്ടാരത്തോട് അനുബന്ധിച്ചുള്ള 16 ഹെക്ടര്‍ സ്ഥലം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പോക്കുവരവ് ചെയ്തു നല്‍കുന്നതില്‍ തടസമില്ലെന്നു എപ്രില്‍ 23നായിരുന്നു നിയമോപദേശം നല്‍കിയത്.

നേരത്തെ ഐടിഡിസിയുടെ ഉടമസ്ഥതയിലായിരുന്നു കൊട്ടാരവും വസ്തുവകകളും സ്വകാര്യ സ്ഥാപനത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതിന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശാരദാ മുരളീധരനെതിരെ വിജിലന്‍സ് കേസുണ്ടായിരുന്നു. കൊട്ടാരവും അനുബന്ധ വകകളും എന്ന നിര്‍വചനത്തില്‍ ഈ വസ്തു ഉള്‍പ്പെടുന്നില്ലയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :