കോഴിക്കോട് ഇരട്ടസ്ഫോടനം: നസീര്‍ കുറ്റക്കാരന്‍

കൊച്ചി| WEBDUNIA|
PRO
PRO
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതികളായ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് കൊച്ചി എന്‍ ഐ എ കോടതി കണ്ടെത്തി. മൂന്നാം പ്രതി അബ്ദുള്‍ ഹാലിമിനെയും എട്ടാം പ്രതി ചെട്ടിപ്പടി യൂസഫിനെയും കോടതി വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും.

അബ്ദുള്‍ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി വിട്ടയച്ചത്. എന്നാല്‍ യൂസഫിനെതിരെ തെളിവുകളൊന്നും ലഭിച്ചില്ല. കേസില്‍ വിധി പ്രസ്താ‍വിക്കുന്നത് വരെ തടിയന്റവിട നസീറിനെയും ഷഫാസിനെയും തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍ പാര്‍പ്പിക്കും.

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ഏറ്റെടുത്ത് അന്വേഷണം നടത്തുന്ന രാജ്യത്തെ വിവിധ തീവ്രവാദക്കേസുകളില്‍ വിധി വരുന്ന ആദ്യ കേസാണ് ഇത്. 2006 മാര്‍ച്ച് മൂന്നിനാണ് സംസ്ഥാനത്തെ നടുക്കിയ കോഴിക്കോട് ഇരട്ട സ്ഫോടനം ഉണ്ടായത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റ്, പ്രൈവറ്റ് ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. പതിനഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ ആയിരുന്നു ഇവ രണ്ടും. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന് തുമ്പൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് എന്‍ ഐ എ കേസ് ഏറ്റെടുക്കുന്നത്.

ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇരട്ടസ്ഫോടനങ്ങളിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :