തടിയന്റവിട നസീറിന്റെ സുരക്ഷ കൂട്ടി

കൊച്ചി| WEBDUNIA|
തീവ്രവാദക്കേസുകളിലെ മുഖ്യപ്രതി തടിയന്റവിട നസീറിന്റെ ശക്‌തമാക്കി. സായുധ പൊലീസിന്റെ ശക്തമായ കാവലിലാണ് നസീറിനെ ചൊവ്വാഴ്ച കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ എത്തിച്ചത്. നസീര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാനും ഉത്തരവുണ്ട്.

കോടതി വളപ്പിന് പുറത്തിറക്കി നടത്തിക്കൊണ്ടു വരുന്നതിന് പകരം കോടതി വളപ്പിനകത്തേക്ക് വാഹനം കൊണ്ടുവന്ന് നസീറിനെ അവിടെ ഇറക്കിയാല്‍ മതി എന്നാണ് തീരുമാനം. കഴിഞ്ഞ തവണ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ നസീര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ജയിലില്‍ വച്ച് താന്‍ കൊല്ലപ്പെടുമെന്നും ജയിലിലെ ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും അതിന് ഉത്തരവാദികള്‍ എന്നും നസീര്‍ പറഞ്ഞിരുന്നു.

തന്നെ കൊല്ലാന്‍ ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയെന്ന നസീറിന്റെ ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ സംഘം ഇയാളെ ജയിലില്‍ ചോദ്യം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :