കോഴക്കേസുകളില്‍ മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇനി കേരളത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല; വി എസ്

കേരളത്തില്‍ ഇടതു തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിയുമ്പോള്‍ അതൊക്കെ മാറുമെന്നും വി എസ് വ്യക്തമാക്കി. കോഴക്കേസുകളില്‍

പാലക്കാട്, വി എസ് അച്ചുതാനന്ദന്, ഉമ്മന്‍ ചാണ്ടി Palakkad, VS Achuthanatha, Umman Chandy
പാലക്കാട്| rahul balan| Last Modified ശനി, 26 മാര്‍ച്ച് 2016 (14:24 IST)
കേരളത്തില്‍ ഇടതു തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിയുമ്പോള്‍ അതൊക്കെ മാറുമെന്നും വി എസ് വ്യക്തമാക്കി. കോഴക്കേസുകളില്‍ മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇനി പിടിച്ചു നില്‍ക്കാനാകില്ലെന്നും വിഎസ് പറഞ്ഞു.

പുതുശേരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സി പി എം മലമ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വി എസ്. എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനധികൃതമായി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കുമെന്ന് നേരത്തെ വി എസ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :