കോട്ടയം വഴി ഇന്ന് ആറുമണിക്കൂര്‍ ട്രെയിനില്ല

തിരുവനന്തപുരം| WEBDUNIA|
കോട്ടയം മീനച്ചിലാര്‍ പാലത്തിലെ പണികള്‍ മൂലം ഇന്ന് ആറുമണിക്കൂര്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിക്കും. ആറുമണിക്കൂര്‍ കോട്ടയം വഴിയുള്ള ഗതാഗതം സ്തംഭിക്കുന്നതിനാല്‍ ഒമ്പതു ട്രെയിനുകള്‍ വഴി തിരിച്ചു വിടും.

പരശുറാം എക്സ്പ്രസ്‌, ശബരി എക്സ്പ്രസ്‌, കേരള എക്സ്പ്രസ്‌ (മൂന്നു ട്രെയിനുകളും ഇരുവശത്തേക്കും ഉള്ളവ), കന്യാകുമാരി - മുംബൈ എക്സ്പ്രസ്‌, കൊച്ചുവേളി - ലോകമാന്യതിലക്‌ എക്സ്പ്രസ്‌, ബാംഗ്ലൂര്‍ ‍- കന്യാകുമാരി എക്സ്പ്രസ്‌ എന്നിവയാണു തിരിച്ചുവിടുന്നത്‌. എറണാകുളത്തിനും കായംകുളത്തിനും ഇടയ്ക്കുള്ള പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്‌.

ഞായറാഴ്ച 12 മണിക്കൂര്‍ കോട്ടയം വഴി സര്‍വീസ്‌ തടസ്സപ്പെടുമെന്നാണു സൂചന. എത്ര സമയം പാത അടച്ചിടണമെന്ന്‌ ഇന്നു തീരുമാനിക്കും. കഴിഞ്ഞ ഞായറാഴ്ച 16 മണിക്കൂര്‍ ഗതാഗത തടസ്സം അനുവദിച്ചിരുന്നെങ്കിലും വൈകിട്ട്‌ ആറുമണിയോടെ ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :