കണ്ണൂരില്‍ ചരക്കുവണ്ടി പാളം തെറ്റി

കണ്ണൂര്‍| WEBDUNIA|
കണ്ണൂരില്‍ ചരക്കു തീവണ്ടി വീണ്ടും പാളം തെറ്റി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് ചരക്കുവണ്ടി പാളം തെറ്റിയത്. ചരക്കു തീവണ്ടികള്‍ മാത്രം ഉപയോഗിക്കുന്ന ട്രാക്ക് ആയതിനാല്‍ യാത്രാതീവണ്ടികളുടെ ഗതാഗതം മുടങ്ങിയില്ല.

മംഗലാപുരത്തു നിന്ന്‌ ഓ‍യിലുമായി എറണാകുളത്തേക്കു പോവുകയായിരുന്ന ട്രയിനിന്‍റെ ഒഴിഞ്ഞ ബോഗിയുടെ മൂന്നു ചക്രങ്ങളാണു സ്റ്റേഷനു വടക്കു വശത്തു പാളം തെറ്റിയത്‌. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മൂന്നാം ട്രാക്കില്‍ നിന്നു നാലാം ട്രാക്കിലേക്കു കടക്കുമ്പോളായിരുന്നു അപകടം.

വണ്ടിക്കു വേഗം കുറവായിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. റയില്‍വേ ജീവനക്കാരും ആര്‍പിഎഫും ചേര്‍ന്നു നാലു മണിയോടെയാണു ചക്രങ്ങള്‍ പാളത്തിലാക്കി ട്രാക്ക്‌ ഗതാഗതയോഗ്യമാക്കിയത്‌. ഇതേ സ്ഥലത്ത്‌ ഒരു മാസം മുമ്പും ഗുഡ്സ്‌ ട്രെയിന്‍ പാളം തെറ്റിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :