കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം

കൊല്‍ക്കത്ത| WEBDUNIA| Last Modified ചൊവ്വ, 19 ജനുവരി 2010 (12:17 IST)
PRO
PRO
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെ ദേഹാസ്ഥാഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ജ്യോതിബസുവിന്‍റെ അന്ത്യയാത്രയെ അനുഗമിക്കവെ കൊല്‍ക്കൊത്ത നിയമസഭാ മന്ദിരത്തിലാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്‌ കോടിയേരി തളര്‍ന്നു വീണത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സിതാരാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കന്മാര്‍ക്കൊപ്പം പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹം കുഴഞ്ഞുവീണത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :