ജയില്‍ നിയമം പരിഷ്‌ക്കരിക്കും: ആഭ്യന്തരമന്ത്രി

PROPRO
ജയില്‍ നിയമം പരിഷ്‌ക്കരിക്കാനുള്ള ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. ചോദ്യോത്തരവേളയില്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

വിചാരണ തടവുകാരെ കോടതിയുമായി ബന്ധിപ്പിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഒരു മാസത്തിനകം സംസ്ഥാനത്തെ ജയിലുകളില്‍ നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. വിചാരണ തടവുകാരെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നത് ഇതിനാല്‍ ഒഴിവക്കാന്‍ സാധിക്കും.

തടവുകാര്‍ക്ക് അനുവദിച്ചിട്ടുള്ള പരോള്‍ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
അതിസുരക്ഷാ ജയിലുകള്‍ നിര്‍മ്മിക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്‌. ജയില്‍ജീവനക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പൊട്ടിപ്പൊളിഞ്ഞ സബ്‌ജയിലുകള്‍ പുതുക്കിപ്പണിയാനും തീരുമാനമെടുത്തിട്ടുണ്ട്‌.

തിരുവനന്തപുരം| WEBDUNIA|
ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലായവരെ വലിയ കുറ്റവാളികളോടൊപ്പം പാര്‍പ്പിക്കുന്ന രീതിയില്‍ ഉടന്‍ മാറ്റം വരുത്തും. സ്‌ത്രീ തടവുകാര്‍ ഉള്‍പ്പടെയുള്ള തടവുകാരുടെ സൗകര്യങ്ങളും ഭക്ഷണവും മെച്ചപ്പെടുത്താനും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :