കോച്ച് ഫാക്ടറി: ഇന്നു സ്ഥലം കൈമാറ്റം

പാലക്കാട്| WEBDUNIA| Last Modified തിങ്കള്‍, 25 ജനുവരി 2010 (09:59 IST)
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമുള്ള 235.55 ഏക്കര്‍ ഭൂമി ഇന്ന് റെയില്‍വേയ്‌ക്ക് കൈമാറും. മന്ത്രി കെ പി രാജേന്ദ്രന്‍ ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

കോച്ച് ഫാക്‌ടറിക്ക് സ്ഥലം കൈമാറുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. നേരത്തെ ഈ വര്‍ഷം തന്നെ നിര്‍മാണം തുടങ്ങുന്നതിന്‌ ബജറ്റില്‍ തുക വകയിരുത്താന്‍ റെയില്‍വേയോട്‌ ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

കോച്ച് ഫാക്‌ടറിക്ക് സ്ഥലം കൈമാറുന്നതിന് പുറമേ മലപ്പുറത്ത്‌ അലിഗഡ്‌ സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള സ്ഥലവും ഈയാഴ്ച കൈമാറും. വിഴിഞ്ഞം തുറമുഖ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ്‌ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :