മൂന്നാര്‍ ഭൂമിവിതരണം ഉദ്ഘാടനംചെയ്തു

PROPRO
മൂന്നാറില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും നിയമക്കുരുക്ക് അഴിയുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

മൂന്നാര്‍ ഭൂമി വിതരണത്തിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ എല്ലാ നടപടികളും നടപ്പിലാക്കും. മൂന്നാറിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളെയും കോടതി തടഞ്ഞിട്ടില്ല. ഒരു റിസോര്‍ട്ടിനു മാത്രമേ സ്‌റ്റേ അനുവദിച്ചിട്ടുള്ളൂ.

കേന്ദ്രത്തിന്‍റെ ഇടുക്കി, കുട്ടനാട് പാക്കേജ് പട്ടിക്ക് പൊതിയാതേങ്ങ കിട്ടിയതു പോലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി| WEBDUNIA|
ആദ്യഘട്ടത്തില്‍ 1044 പേര്‍ക്ക് ഭൂമി പതിച്ചു നല്‍കുമെന്ന് ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ അറിയിച്ചിരുന്നു. മൊത്തം 9820 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്. ചടങ്ങില്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :