തിരുവനന്തപുരം|
rahul balan|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (16:10 IST)
ചരിത്രത്തിലെ ഏറ്റവും കടുത്ത ചൂടിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. പാലക്കാടെ ജലാശയങ്ങളെല്ലാം ഇതിനോടകം തന്നെ വറ്റിവരണ്ട അവസ്ഥയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതും പാലക്കാട് തന്നെ. പാലക്കാട് ഇന്നത്തെ താപനില 37 ഡിഗ്രി സെൽഷ്യസാണ്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കണ്ണൂരും കോഴിക്കോടും ഈ വേനലിൽ രേഖപ്പെടുത്തിയത്. ഇവിടെ ഈ വേനല്‍ക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 39.1 ഡിഗ്രി സെൽഷ്യസ്. വേനൽ മഴയിലുണ്ടായ കുറവാണ് ചൂട് ഇത്തരത്തില്‍ കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്‌ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
വേനല്‍ മഴയില്‍ 56 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായത്. 118 മില്ലീമീറ്റർ മഴകിട്ടേണ്ട സ്ഥാനത്ത് ആകെ ലഭിച്ചത് 52 മില്ലീമീറ്റർ മാത്രമാണ്. സംസ്ഥാനത്ത് വേനല്‍ മഴ ഏറ്റവും കുറഞ്ഞത് കാസർകോടാണ്. കാസർകോട് 99 ശതമാനമാനത്തിന്റെയും കണ്ണൂരിൽ 96 ശതമാനമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്തും പാലക്കാടും 92 ശതമാനം വീതവും മഴകുറഞ്ഞു.