നുണപ്രചരണം നിർത്തിയില്ലെങ്കിൽ വി എസിനെതിരെ നിയമനടപടി സ്വീകരിക്കും : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

വി എസ് അച്യുതാനന്ദൻ ഇപ്പോള്‍ നടത്തുന്ന നുണപ്രചരണം നിർത്തിയില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം, വി എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, തെരഞ്ഞെടുപ്പ് thiruvananthapuram, VS Achudanandan, Umman chandi, Election
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (15:06 IST)
പ്രതിപക്ഷ നേതാവ് ഇപ്പോള്‍ നടത്തുന്ന നുണപ്രചരണം നിർത്തിയില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കെതിരെ 31 കേസുകള്‍ കോടതിയിലുണ്ടെന്നാണ് വി എസ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഒരൊറ്റ കേസു പോലും ഇല്ലെന്നുള്ളതാണ് വാസ്തവം. ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കണ്ണൂരിലെ ധർമടത്ത് പിണറായി വിജയന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലാണ് ഉമ്മൻചാണ്ടി സർക്കാരിനെ വിഎസ് രൂക്ഷമായി വിമർശിച്ചത്. യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരിൽ ആകെ 136 അഴിമതിക്കേസുകളുണ്ട്. അതില്‍ മുഖ്യമന്ത്രിക്കെതിരെ 31 കേസുകള്‍ ഉണ്ട്. 2920 ഏക്കർ ഭൂമിയാണ് യു ഡി എഫ് അനധികൃതമായി പതിച്ചുനൽകിയത്. മന്ത്രിസഭയിലെ ഒരു വനിതാഅംഗം ഒഴികെ ബാക്കിയെല്ലാവരും അഴിമതിക്കാരാണ്. ഈ കൂട്ടരാണ് അഴിമതി രഹിത ഭരണം കാഴ്ചവെക്കും എന്ന പ്രഖ്യാപനം നടത്തിയത്. ഇതു കേള്‍ക്കുന്ന ഏതൊരു മലയാളിയും ചിരിച്ചുമണ്ണുകപ്പുമെന്നും വി എസ് ആരോപിച്ചിരുന്നു.

ഈ പ്രസ്താവനയ്ക്കെതിരെയാണ് ഉമ്മൻ ചാണ്ടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ നുണപ്രചരണം നടത്തുന്ന വി എസ് മാപ്പുപറയണമെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :