കൊടിക്കുന്നില്‍ മന്ത്രിയായി, വീണ്ടും തരൂര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കേന്ദ്രമന്ത്രിസഭ അഴിച്ച് പണിയുന്നതിന്റെ ഭാഗമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിമാരായി ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും സത്യപ്രതിജ്ഞ ചെയ്തു. കൊടിക്കുന്നിലിന് തൊഴില്‍ വകുപ്പും ശശി തരൂരിന് മാനവശേഷിയും ലഭിക്കുമെന്നാണ് വിവരം.

നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ പുന:സംഘടന നടക്കുന്നത്. ഇന്നലെ ആറ് മന്ത്രിമാര്‍ കൂടി രാജി നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് കൊടിക്കുന്നിലും തരൂരും മന്ത്രിമാരായതോടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ എണ്ണം എട്ടാകും. എ കെ ആന്‍റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, കെ സി വേണുഗോപാല്‍, കെ വി തോമസ് എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍.

22 പുതിയ കേന്ദ്രമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം ഏഴാണ്. പുനഃസംഘടനയുടെ ഭാഗമായി അംബികാസോണി, മുകുള്‍ വാസ്‌നിക്, മഹാദേവ് ഖണ്ഡേല, സുബോധ്കാന്ത് സഹായ്, അഗതാ സാംഗ്മ, വിന്‍സന്‍റ് പാല എന്നീ കേന്ദ്രമന്ത്രിമാര്‍ ശനിയാഴ്ച രാജിവച്ചു. വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ വെള്ളിയാഴ്ച രാജിവച്ചിരുന്നു.

അഞ്ചു തവണ എംപി ആയതും ദളിത്‌ സമുദായാംഗവുമാണെന്നുള്ളതാണ്‌ കൊടിക്കുന്നലിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. കൊടിക്കുന്നിലിന്റെ മന്ത്രിസ്ഥാനം ദളിത് സമുദായത്തിന് ലഭിച്ച അംഗീകാരമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :