കൊച്ചിയിൽ അപകടമുണ്ടാക്കിയ വിദേശ കപ്പൽ പിടിച്ചെടുത്തു; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ്

ബോട്ടില്‍ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്

Fishing Boat Accident, Amber, Fishing Boat, Accident, Death, കൊച്ചി, മത്സ്യബന്ധന ബോട്ട്, ബോട്ട്, മരണം, അപകടം
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 11 ജൂണ്‍ 2017 (11:29 IST)
കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ച് രണ്ടുപേരുടെ മരണത്തിന് കാരണമായ കപ്പല്‍ പിടിച്ചെടുത്തു. നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് പനാമ രജിസ്ട്രേഷനുളള ആംബര്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്. തുറമുഖത്ത് എത്തിക്കുമെന്നാണ്
അധികൃതര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ കപ്പല്‍ പിന്നീട് പോര്‍ട്ട് ട്രസ്റ്റിലാണ് എത്തിച്ചത്. വലിയ കപ്പലായതിനാലാണ് പോര്‍ട്ട് ട്രസ്റ്റിലേക്ക് കൊണ്ടുപോയതെന്നാണ് കമ്മീഷണര്‍ അറിയിച്ചത്.

കോസ്റ്റ്ഗാര്‍ഡിന് ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് അതിവേഗം തന്നെ കപ്പല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചതെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കപ്പലിന്റെ ക്യാപ്റ്റനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. മാരി ടൈം ലോ പ്രകാരമുളള വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുന്നതെന്നും പൊലീസ് അറിയിച്ചു.

ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടിനെ കപ്പല്‍ ഇടിച്ചത്. നങ്കൂരമിട്ട് കിടക്കുകയായിരുന്ന ബോട്ടില്‍ വന്ന് കപ്പല്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബോട്ടില്‍ ആകെ 14 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 11 പേരെയും സെന്റ് ആന്റണീസ് എന്ന മറ്റൊരു ബോട്ടിലെത്തിയവര്‍ രക്ഷിച്ചു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോളും തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :