Widgets Magazine
Widgets Magazine

പരവൂരിലെ കോട്ടുവള്ളിക്കാവ് ജെട്ടിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു; ആളപായമില്ല

എറണാകുളം, ഞായര്‍, 25 ഡിസം‌ബര്‍ 2016 (11:59 IST)

Widgets Magazine

പരവൂരില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു. കോട്ടുവള്ളിക്കാവ് ജെട്ടിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം നടന്നത്. ഇന്ന് അവധിയായതിനാല്‍ ബോട്ടുകളെല്ലാം തിരത്ത് കയറ്റിവച്ചിരിക്കുകയായിരുന്നു. ബോട്ടലുണ്ടിയിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീപിടിച്ച്‌ അവ പൊട്ടിത്തെറിച്ചു.
 
ജെട്ടിയ്ക്ക് സമീപത്തുള്ള ഐസ് പ്ലാന്റിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. സ്‌ഫോടന ശബ്ദവും തീയും  ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. തുടര്‍ന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം തീ അണച്ചു. പിന്നില്‍ സാമൂഹ്യ വിരുദ്ധരാകാമെന്നാണ് കരുതുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പരവൂര്‍ ബോട്ട് തീ Fire എറണാകുളം Paravur Fishing Boat

Widgets Magazine

വാര്‍ത്ത

news

നൂറോളം യാത്രക്കാരുമായി റഷ്യൻ സൈനിക വിമാനം കാണാതായി; കരിങ്കടലിൽ തകര്‍ന്നുവീണതായി സൂചന

വിമാനം കരിങ്കടലിൽ തകർന്നുവീണതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിമാനത്തിലെ ...

news

വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് ചോദ്യംചെയ്യുന്നത്; വരുന്ന ജനുവരിയില്‍ ശബരിമല ചവിട്ടും: തൃപ്തി ദേശായി

സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയാണ് താന്‍ ഇതു ചെയ്യുന്നത്. അതുകൊണ്ട് എല്ലാവരുടെയും പിന്തുണ ...

news

തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്തുമസ്

ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ ...

Widgets Magazine Widgets Magazine Widgets Magazine