കൊച്ചി മെട്രോ ഡിഎംആര്‍സിക്ക് അധികഭാരം: കമല്‍നാഥ്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കൊച്ചി മെട്രോ ഡി എം ആര്‍ സിക്ക് അധിക ജോലിഭാരമാണെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ്. എങ്കിലും കൊച്ചി മെട്രോ വിഷയം തീര്‍ച്ചയായും സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

ഡല്‍ഹി മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍‌. ഇതോടൊപ്പം ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയ എയര്‍പോര്‍ട്ട്‌ പാതയുടെയും മറ്റും അറ്റകുറ്റപ്പണികളും ഡിഎംആര്‍സിയാണ്‌ നടത്തുന്നത്. ഈ സാഹചര്യത്തില്‍ കൊച്ചി മെട്രോയ്ക്ക്‌ ഡിഎംആര്‍സിയുടെ സേവനം എങ്ങനെ ലഭ്യമാക്കാന്‍ സാധിക്കുമെന്ന്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയ ശേഷം തികഞ്ഞ ശുഭാപ്തിവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ കേന്ദ്രമന്ത്രി എ കെ ആന്റണിയേയും വയലാര്‍രവിയേയും കാണുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇ ശ്രീധരനുമായി അടിയന്തരചര്‍ച്ചയും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :