കേരളത്തില്‍ അലഞ്ഞ് നടക്കുന്നത് അഞ്ചു ലക്ഷം നായകള്‍

തിരുവനന്തപുരം| WEBDUNIA|
PRO
കേരളത്തില്‍ അഞ്ചുലക്ഷം തെരുവുനായകള്‍ ഉള്ളതായാണ് കണക്കെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയെ അറിയിച്ചു. ഇത് വന്‍ സാമൂഹ്യപ്രശ്നമായി മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.

ഗോവയില്‍ മാത്രമാണ് ഫലപ്രദമായി തെരുവുനിയന്ത്രണം സ്വീകരിക്കാനായത്. നായകളെ കൊല്ലുന്നത് സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്. രോഗാവസ്ഥയിലായവയെ കൊല്ലുന്നതിന് വിലക്കില്ല. തെരുവുനായയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസില്‍ സംസ്ഥാനസര്‍ക്കാരും കക്ഷിചേര്‍ന്നിട്ടുണ്ട്.

ഭൂമി ഏറ്റെടുത്ത് പട്ടികളെ കൂട്ടമായി കൂടുകളില്‍ സൂക്ഷിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്. ഇവയുടെ സ്വാഭാവിക മരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. പത്തുവര്‍ഷംവരെയാണ് നായകളുടെ ശരാശരി ആയുസ്സെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :