ബാലചന്ദ്രമേനോന്‍റെ പുതിയ ചിത്രം, നായിക മഞ്ജു വാര്യര്‍!

WEBDUNIA|
PRO
‘ദേ! ഇങ്ങോട്ടുനോക്കിയേ’ എന്ന ചിത്രത്തിന് ശേഷം സിനിമാരംഗത്തുനിന്ന് നീണ്ട ഇടവേളയെടുത്തു ബാലചന്ദ്രമേനോന്‍. അതിനിടയില്‍ അദ്ദേഹം പല കാര്യങ്ങള്‍ ചെയ്തെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയുണ്ടായില്ല. ഇപ്പോള്‍ പുതിയ സിനിമ സംവിധാനം ചെയ്യുന്നതിന്‍റെ ആലോചനയിലാണ് മേനോന്‍. കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.

2014ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സംഭവിക്കും. മഞ്ജു വാര്യരായിരിക്കും ചിത്രത്തിലെ നായിക.

“മഞ്ജുവിനോട് ചിത്രത്തിലെ കഥാപാത്രത്തെ പറ്റി സംസാരിച്ചു. അവര്‍ ഇപ്പോള്‍ മടങ്ങിവരവിന്‍റെ തിരക്കിലാണ്. മഞ്ജു എപ്പോള്‍ വന്നാലും അഭിനയിക്കാന്‍ പറ്റുന്ന കഥാപാത്രമാണ് അവര്‍ക്കായി ഒരുക്കിയിരിക്കുന്നത്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മേനോന്‍ വ്യക്തമാക്കുന്നു.

‘ഹൌ ഓള്‍ഡ് ആര്‍ യു?’ എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് മഞ്ജു വാര്യര്‍ അഭിനയിക്കും എന്ന് ഉറപ്പായ ഏക ചിത്രം. രഞ്ജിത് - മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കിയിരുന്നു. മഞ്ജുവിന്‍റെ മടങ്ങിവരവില്‍ രണ്ടാമത്തെ ചിത്രം ബാലചന്ദ്രമേനോന്‍റേതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :