കേരളത്തിലെ ഭരണം പരിതാപകരം: സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേരളത്തിലെ ഭരണത്തിന്‍റെ അവസ്ഥ വളരെ പരിതാപകരമാണെന്ന് സുപ്രീംകോടതി. വനം, പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് അതിരൂക്ഷമായ ഭാഷയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. പി വി ജയകൃഷ്ണന്‍ അധ്യക്ഷനായുള്ള നാലംഗസമിതിയുടേതാണ് വിമര്‍ശനം.

മൂന്നാറിലെ കൈയേറ്റത്തിന് പിന്നില്‍ ഉദ്യോഗസ്ഥ-രഷ്ട്രീയ-ഉന്നത പങ്കുണ്ടെന്ന ആരോപണത്തില്‍ അതിശയിക്കേണ്ടതില്ലെന്നും അതുകൊണ്ടായിരിക്കാം സര്‍ക്കാര്‍ കൈയേറ്റം ഏതെന്നു വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടും ഇതുസംബന്ധിച്ച സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല. മൂന്നാറിലെ റവന്യൂ-വനഭൂമികള്‍ വ്യക്തമാക്കിക്കൊണ്ട് ഉടന്‍ റിപ്പോര്‍ട്ട് നല്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വനംമന്ത്രാലയത്തിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 17ന് സമിതി വീണ്ടും ചേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :