കേരളത്തിന്റെ വളര്‍ച്ചയെ തകര്‍ക്കുന്നത് പ്രതിപക്ഷം: ചെന്നിത്തല
കടുത്തുരുത്തി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ലക്ഷ്യം കേരളത്തിന്റെ വളര്‍ച്ചയെ തകര്‍ക്കുക എന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പണ്ടു മുതലേ ഇടതുപക്ഷം ഈ രീതി തന്നെയാണ് പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന് മുഖം നഷ്ടപെട്ട അവസ്ഥയാണ്. ഇടുക്കിയിലെ ജില്ലാ സെക്രട്ടറി ഏതാനും സമയം വായ തുറന്നപ്പോള്‍ നാല് കൊലപാതകങ്ങളുടെ വിവരങ്ങളാണ് പുറത്തു വന്നത്. ഇക്കണക്കിന് 14 ജില്ലകളിലേയും സെക്രട്ടറിമാരും മുന്‍ സെക്രട്ടറിമാരുമെല്ലാം വായ തുറന്നാലത്തെ സ്ഥിതി എന്താവുമെന്ന് ചെന്നിത്തല ചോദിച്ചു.
പ്രകാശ് കാരാട്ടും പിണറായി വിജയനും ഒന്ന് പറയുമ്പോള്‍ അച്യുതാനന്ദന് പറയുന്നത് നേരേ തിരിച്ചാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അധികാരം നഷ്ടപെട്ടതോടെ വിളറി പിടിച്ചു നടക്കുകയാണ് സിപിഎംമെന്നും അദേഹം കൂട്ടി ചേര്‍ത്തു.
അതിവേഗ റെയില്‍പാതയ്ക്കായി സര്‍വേകള്‍ നടക്കുന്നത് കണ്ടു ഭയപെടേണ്ടെന്നും ജനങ്ങളെ കുടിയിറക്കി അതിവേഗ റെയില്‍പാത നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.