കെ‌എസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 37 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം| Last Modified ശനി, 3 മെയ് 2014 (12:04 IST)
മണ്ണന്തലയില്‍ കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 37 പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ മരുതൂര്‍ അരുവിയോടായിരുന്നു അപകടം.

കിളിമാനൂര്‍ ഡിപ്പോയിലെ ലോ ഫ്ളോര്‍ ബസും എതിരേ വന്ന കിളിമാനൂര്‍ ഡിപ്പോയിലെ തന്നെ ഫാസ്റ്റ് പാസഞ്ചര്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഒരു സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റും വെമ്പായത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോ ഫ്ളോര്‍ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസിലേയും ഡ്രൈവര്‍മാര്‍ക്ക് പരുക്കുണ്ട്.

വിവരമറിഞ്ഞെത്തിയ മണ്ണന്തല പൊലീസാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സംവിധാനമൊരുക്കിയത്. പൊലീസ് വാഹനങ്ങള്‍ക്ക് പുറമെ സ്വകാര്യ വാഹനങ്ങളിലുമായാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :