മലപ്പുറത്ത് എല്‍‌പിജി ടാങ്കര്‍ മറിഞ്ഞു

മലപ്പുറം| VISHNU.NL| Last Modified ശനി, 26 ഏപ്രില്‍ 2014 (16:24 IST)
തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ വാതക ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം വട്ടപ്പറ വളവിലാണ് അപകടം നടന്നത്.

ചേളാരിയില്‍ നിന്നും കൊച്ചിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്നു വാഹനം.
ദേശീയ പാതയിലെ സ്ഥിരം അപകട മേഖലകൂടിയാണിത്. തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം എന്നിവിടാങ്ങളില്‍ നിന്നുള്ള ഫൌഅര്‍ ഫോഴ്സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


ടാങ്കര്‍ ഡ്രൈവര്‍ നടേശനെ നടക്കാവ് ആശുപത്രിയില്‍ രവേശിപ്പിച്ചിരിക്കുകയാണ്. ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടോ എന്ന് അറിവായിട്ടില്ല. എന്നിരുന്നലും പ്രദേശത്തേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

അപകട സ്ഥലത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് ദുരന്ത നിവാരണ അഥോറട്ടറി അറിയിച്ചു. എറണകുളത്തുനിന്നും റിക്കവറി വാഹനം എത്തിയാല്‍
മാത്രമെ ടാങ്കര്‍ ഉയര്‍ത്തുവാന്‍ സാധിക്കുകയുള്ളു. ടാങ്കര്‍ ഉയര്‍ത്തിയാല്‍ മാത്രമെ ചോര്‍ച്ച ഉണ്ടൊ ഇല്ലയൊ എന്ന് അറിയാനാകു.

അതിനാല്‍ സംഭവ സ്ഥലത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഫൊണിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും അടുപ്പുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍
എന്നിവ ഉപയോഗിക്കരുതെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :