കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്കുള്ള നിരക്കു കൂട്ടി

കാസര്‍കോഡ്| WEBDUNIA|
PRO
PRO
കര്‍ണാടകയിലേക്കുള്ള കേരള കെഎസ്ആര്‍ടിസി ബസുകളുടെ യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചു. ജൂണ്‍ 16 ന്‌ കര്‍ണാടകയില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയും കേരളവും തമ്മില്‍ ഉള്ള ഉഭയകക്ഷി കരാര്‍ അനുസരിച്ചാണ്‌ കേരള കെഎസ്ആര്‍ടിസി ബസുകളിലും നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വര്‍ദ്ധന കര്‍ണാ‍ടക സംസ്ഥാനത്തെ പ്രദേശങ്ങളില്‍ മാത്രമാവും ഉണ്ടാവുക. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ് എന്നീ ബസുകളില്‍ പുതിയ നിരക്ക് ബാധകമാണ്‌. അതേ സമയം വോള്‍വോ എസി ബസുകളില്‍ നിരക്കു വര്‍ദ്ധനയില്ല.

കേരളത്തില്‍ നിന്നുള്ള ബസുകളില്‍ ഹൊസൂര്‍, മുതുമല, മുത്തങ്ങ, കൂട്ടുപുഴ, തലപ്പാടി എന്നീ പ്രദേശങ്ങള്‍ മുതലാണ്‌ യാത്ര നിരക്ക് വര്‍ദ്ധന വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :