ടാങ്കര്‍ ബസിലിടിച്ച് 15 പേര്‍ വെന്ത് മരിച്ചു

അഹമ്മദാബാദ്| WEBDUNIA| Last Modified ബുധന്‍, 29 മെയ് 2013 (18:16 IST)
PTI
PTI
ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് 15 പേര്‍ വെന്ത് മരിച്ചു. 36 പേര്‍ക്ക് പരുക്കേറ്റതായി കരുതുന്നു.

മുംബൈ -അഹമ്മദാബാദ് ഹൈവേയിലായിരുന്നു അപകടം നടന്നത്. മുംബൈയില്‍ നിന്നും സൂററ്റിലേക്ക് പോകുകയായിരുന്ന ബസ് ടാങ്കര്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടന്‍ തന്നെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയും ബസിന് തീ പിടിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :