കെ സുധാകരന്‍ എസ്ഐക്ക് നേരെ അസഭ്യവര്‍ഷം നടത്തി

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പൊലീസ് സ്റ്റേഷനില്‍ കയറി എസ് ഐക്ക് നേരെ കെ സുധാകരന്‍ എം പിയുടെ അസഭ്യവര്‍ഷം. മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെയാണ് കെ സുധാകരന്‍ എസ് ഐയെ അസഭ്യം പറഞ്ഞത്.

പാപ്പിനശേരിയില്‍ മണല്‍ക്കടത്ത് കേസില്‍ രണ്ട് പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാനാണ് പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിവരമറിഞ്ഞ്‌ കെ എം ഷാജി എംഎല്‍എയ്ക്കൊപ്പം സ്റ്റേഷനിലെത്തിയ സുധാകരന്‍ രാജേഷിനെ വിട്ടയയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ തയാറായില്ല. തുടര്‍ന്നായിരുന്നു എസ്‌ഐയ്ക്ക്‌ നേരെ സുധാകരന്‍ അസഭ്യവര്‍ഷം നടത്തിയത്. എസ് ഐയെ ഭീഷണിപ്പെടുത്തി സംഘം രാജേഷിനെ മോചിപ്പിച്ചാണ് മടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :