ചങ്കുറുപ്പുണ്ടോയെന്ന് പറയേണ്ടത് കാര്‍ഡിയോളജിസ്റ്റ്: തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ടി പി വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തിരുവഞ്ചൂരിന്റെ കരളുറപ്പ്‌ മാത്രം പോരെന്ന കെ സുധാകരന്റെ പ്രസ്താവനയ്ക്ക് തിരുവഞ്ചൂരിന്റെ പ്രതികരണം. തനിക്ക്‌ കരളുറപ്പുണ്ടോയെന്നും ചങ്കുറപ്പുണ്ടോയെന്നും പറയേണ്ടത്‌ കാര്‍ഡിയോളജിസ്റ്റുകളാണെന്ന്‌ തിരുവഞ്ചൂര്‍.

സുധാകരന്‍ തന്നെ നേരിട്ട്‌ വിളിച്ച്‌ അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ പറഞ്ഞതായും അതുകൊണ്ടു തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

കേസ്‌ സിബിഐയ്ക്ക്‌ വിടുന്നതിനെ അന്വേഷണസംഘം എതിര്‍ത്തിട്ടില്ല. സിബിഐ അന്വേഷണം വേണോയെന്ന്‌ മന്ത്രിസഭയാണ്‌ തീരുമാനിക്കേണ്ടതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :