ഭഗത് സിംഗിന്റെ വീടും സ്‌കൂളും പാകിസ്ഥാന്‍ പുനര്‍ നിര്‍മ്മിക്കുന്നു

ലാഹോര്‍| WEBDUNIA|
PRO
സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ വീടും സ്‌കൂളും പാകിസ്ഥാന്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കുന്നു. പാകിസ്ഥാനിലെ പഞ്ചാബിലെ ഫൈസാലബാദ് ജില്ലയിലുള്ള ഭഗത് സിങ്ങിന്റെ വീടാണ് പുനര്‍നിര്‍മ്മിക്കുന്നത്.

ഫൈസാലബാദിലെ ജനങ്ങള്‍ ഭഗത് സിങ്ങിനെഇഷ്ടപ്പെടുന്നു. അവരുടെ മണ്ണിന്റെ മകനായിട്ടാണ് ഭഗത് സിങ്ങിനെ കാണുന്നത്. ജനങ്ങള്‍ ഈ സ്ഥലം ഭഗത് സിങ്ങിന്റെ നഗരം എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫൈസലാബാദ് ജില്ല കോര്‍ഡിനേറ്റര്‍ ഓഫീസര്‍ നൂറുല്‍ അമിന്‍ മെങ്കള്‍ പറഞ്ഞു.

എട്ട് കോടി രൂപ മുടക്കിയാണ് പാക്കിസ്ഥാന്‍ ഈ പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഭഗത് സിങ്ങിന്റെ ഗ്രാമത്തിലായിരിക്കും പണം ചെലവഴിക്കുക. വീടും സ്‌കൂളും പുനര്‍നിര്‍മ്മിക്കുന്നത് കൂടാതെ ഗ്രാമത്തിലെ ഡ്രെയ്‌നേജ് സംവിധാനം നന്നാക്കുക, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാഹോറില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബാഗ്യ ഗ്രാമത്തില്‍ 1907 സെപ്തംബര്‍ 28നാണ് ഭഗത് സിങ്ങ് ജനിച്ചത്. ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭഗത് സിങ്ങിന്റെ വീട് ഈ വര്‍ഷമാദ്യം പുനര്‍നിര്‍മ്മിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :