പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. കുഞ്ഞാലിക്കുട്ടിക്ക് പകരം കെ പി എ മജീദ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരും എന്നാണ് സൂചന.
ഇത് പ്രകാരം ലീഗിലെ എല്ലാ എം എല്‍ എ മാരും പാര്‍ട്ടി പദവികള്‍ രാജിവയ്ക്കേണ്ടുവരും. പാര്‍ട്ടി ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറിമാരായ എം കെ മുനീര്‍, ടി എ അഹമ്മദ് കബീര്‍, കെ എന്‍ എ ഖാദര്‍ തുടങ്ങിയവരെല്ലാം പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാകും.