കാസര്‍കോഡ് കാറ്റാംകവല-പറമ്പ റോഡില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചതായും ഏഴു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. മരിച്ചവര്‍ അന്യസംസ്ഥാനതൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ബ്രേക്ക് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനുള്ള ലോറിയാണ്....