കായംകുളത്തും ഭക്‍ഷ്യവിഷബാധ: രണ്ട് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

കായംകുളം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായംകുളത്ത് ഭക്‍ഷ്യവിഷബാധയെത്തുടര്‍ന്ന് സഹോദരിമാരായ രണ്ട് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്തെ എ ആര്‍ ബേക്കറിയില്‍ നിന്ന് പഫ്സും മില്‍ക്ക് ഷേക്കും കഴിച്ചവര്‍ക്കാണ് ഭക്‍ഷ്യ വിഷബാധ ഏറ്റത്.

സഹോദരിമാരായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുമാണ് ഭക്‍ഷ്യ വിഷബാധ ഏറ്റത്. ഇവരെ കായംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് ബേക്കറിയില്‍ അധികൃതര്‍ റെയ്ഡ് നടത്തി. ബേക്കറിയിലേക്ക് പഫ്സ് എത്തിച്ച സമീപത്തെ ബോര്‍മയിലും റെയ്ഡ് നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :