മാധവന്‍ നായരെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ ജി മാധവന്‍ നായര്‍ക്കും കേന്ദ്ര ബഹിരാകാശ വകുപ്പിനും എതിരേ സിഎജി റിപ്പോര്‍ട്ട്. ആന്‍ട്രിക്‌സ്-ദേവാസ്‌ മള്‍ട്ടിമീഡിയ കരാര്‍ ക്രമക്കേടു കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ മാധവന്‍ നായരെയും മറ്റു മൂന്നു ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്.

ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമാണ് ആന്‍ട്രിക്‌സ്. 2005-ല്‍ മാധവന്‍ നായര്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ്‌ ആന്‍ട്രിക്‌സ് ദേവാസ്‌ മള്‍ട്ടി മീഡിയയുമായി കരാര്‍ ഉണ്ടാക്കിയത്. കരാറില്‍ വന്‍ ചട്ടലംഘനങ്ങള്‍ സംഭവിച്ചു എന്നാണ് സി എ ജിയുടെ കണ്ടെത്തല്‍.

രണ്ടുലക്ഷം കോടി രൂപയോളം കണക്കാക്കേണ്ട കരാര്‍ വെറും 1000 കോടി രൂപയ്‌ക്കാണ്‌ ഒപ്പിട്ടതെന്നാണു സിഎജി റിപ്പോര്‍ട്ടിലുണ്ട്.

സിഎജി റിപ്പോര്‍ട്ട്‌ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :