കാമ്പസുകളില്‍ കഞ്ചാവ്‌ വില്‍ക്കുന്ന ഒറീസ സ്വദേശി പിടിയില്‍

തൃശൂര്‍: | WEBDUNIA|
PRO
PRO
കാമ്പസുകളില്‍ കഞ്ചാവ്‌ വില്‍പ്പന നടത്തിയിരുന്ന സ്വദേശിയെ നെടുപുഴ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. തൃശൂര്‍ എഞ്ചിനീയറിംഗ് കോളജിന്‌ മുന്‍വശം പാതയോരത്ത്‌ കരിക്ക്‌ കച്ചവടം ചെയ്തിരുന്ന ഒറീസ സ്വദേശി പൂര്‍ണ്ണചന്ദ്രനെയാണ്‌ 52ഗ്രാം കഞ്ചാവുമായി പിടിയിലായത്‌. 18 വര്‍ഷമായി കേരളത്തില്‍ താമസിച്ചു വരുന്ന പ്രതി മാസംതോറും ഒറീസയില്‍നിന്ന്‌ കഞ്ചാവ്‌ ട്രെയിന്‍ മാര്‍ഗം കടത്തി കൊണ്ടുവരികയായിരുന്നു.

വിലക്കുറവില്‍ കൊണ്ടു വരുന്ന കഞ്ചാവ്‌ ചെറിയ പൊതികളിലായി കൂടിയ വിലക്ക്‌ നല്‍കുകയായിരുന്നു പതിവ്‌. ശനിയാഴ്ച വൈകീട്ട്‌ ചിയ്യാരം ആല്‍ത്തറയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ ദേഹ പരിശോധന നടത്തിയപ്പോഴാണ്‌ മുന്തിയ ഇനം കഞ്ചാവ്‌ കണ്ടെടുത്തത്‌.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടി സ്ഥാനത്തില്‍ സിറ്റി പൊലീ സ്‌ കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തില്‍ ജില്ലയി ലെ കഞ്ചാവ്‌ വില്‍പ്പനയെ കുറിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :