കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഇറങ്ങുമോ?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഇറങ്ങുമോയെന്നതില്‍ അനിശ്ചിതത്വം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ തുടര്‍ച്ചയായി കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി വേണ്ടിവരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ അറിയിച്ചതിനെ തുടര്‍ന്നാണിത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഏത് തീരുമാനത്തിനും കമ്മീഷന്റെ അനുമതിവേണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നത് മൂലമാണിത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമില്ല. എന്നാല്‍, പുതിയ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ കമ്മീഷന്റെ അനുമതിവേണം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് മുമ്പാണ് മന്ത്രിസഭയുടെ തീരുമാനങ്ങളെങ്കില്‍ പെരുമാറ്റച്ചട്ടത്തിന്‍െറ പരിധിയില്‍ വരില്ല. എങ്കിലും ഇക്കാര്യം പരിശോധിച്ചാലേ പറയാന്‍ കഴിയൂവെന്നും അവര്‍ അറിയിച്ചു. ജനറല്‍ നിരീക്ഷകന്‍, ഓഡിറ്റ് നിരീക്ഷകര്‍ എന്നിവര്‍ക്ക് പുറമെ ഇത്തവണ പൊലീസ്, ബോധവത്കരണ നിരീക്ഷകരും സംസ്ഥാനത്ത് എത്തും. സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ചല്ല പൊലീസ് നിരീക്ഷകര്‍ എത്തുന്നത്. മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പില്‍ മാത്രമാണ് സംസ്ഥാനത്ത് പൊലീസ് നിരീക്ഷകര്‍ എത്തിയത്. ഓഡിറ്റ് നിരീക്ഷകര്‍ സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച് പരിശോധന നടത്തും. മൂന്ന് തവണ നോട്ടീസ് നല്‍കും.

ലഭിക്കുന്ന മറുപടി നിരീക്ഷകര്‍ തയാറാക്കിയ കണക്കുകളുമായി പൊരുത്തപ്പെടുന്നുവോയെന്നും പരിശോധിക്കും. പെയ്ഡ് ന്യൂസ് സംബന്ധിച്ചും നിരീക്ഷണമുണ്ടാകും. നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമുള്ള പ്രദേശങ്ങള്‍ ഉണ്ടെങ്കില്‍ അത് പ്രത്യേകമായി മാപ്പ് ചെയ്യണമെന്ന് കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പണവും മറ്റും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി കണ്ടത്തെിയിട്ടുണ്ടെങ്കിലും കേരളത്തില്‍ അതില്ളെന്ന് അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :