കശുമാവ് കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിന്റെ ഭാഗമായി കശുമാങ്ങയില്‍ നിന്നും വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍/സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് ഒന്നര ലക്ഷം രൂപ വരെ സംസ്ഥാന കശുമാവ്കൃഷി വികസന ഏജന്‍സി (കെഎസ്എസിസി) ധനസഹായം നല്കുന്നു.
ഒരു യൂണിറ്റ് തുടങ്ങുന്നതിന് രണ്ട് ലക്ഷം രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നതിനാല്‍ ഇതിന്റെ എഴുപത്തഞ്ച് ശതമാനം സബ്സിഡി ആയി നല്‍കും. (ഒന്നര ലക്ഷം രൂപ വരെ).
ഇത്തരത്തില്‍ ഉത്പാദനം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക്/സ്വയം സഹായ സംഘങ്ങള്‍ക്ക് ഇതിനായി കെട്ടിട സൌകര്യങ്ങളും, വൈദ്യുതിയും, ശുദ്ധജലവും ഉണ്ടായിരിക്കണം. കശുമാങ്ങയുടെ ലഭ്യതയും അനിവാര്യമാണ്. തെരഞ്ഞെടുക്കുന്ന യൂണിറ്റുകളുടെ അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ട്രെയിനിംഗ് നല്‍കും.
താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകള്‍/സ്വയം സഹായ സംഘങ്ങള്‍ മെയ് അഞ്ചിനകം ചെയര്മാന്, കശുമാവ് കൃഷി വികസന ഏജന്‍സി, അരവിന്ദ് ചേമ്പേഴ്സ്, ഡി.സി.സി. ഓഫീസിനു സമീപം, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691001 വിലാസത്തില്‍ അപേക്ഷിക്കണം.