എന്‍എസ്എസ് ലക്‍ഷ്യം ഭൂരിപക്ഷ ഐക്യം: സുകുമാരന്‍ നായര്‍

ചങ്ങനാശേരി| WEBDUNIA|
PRO
PRO
വിശാല ഭൂരിപക്ഷ ഐക്യം രൂപീകരിക്കുകയാണ്‌ തങ്ങളുടെ ലക്‍ഷ്യമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇതിനുള്ള ആദ്യ പടിയാണ്‌ നായര്‍-ഈഴവ ഐക്യം. സംവരണം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പരസ്പര തെറ്റിധാരണകളെല്ലാം ഇതിനോടകം തന്നെ മറന്ന്‌ ഇരു സമുദായങ്ങളുടെയും നേതൃത്വം ഐക്യത്തില്‍ ഉറച്ചു കഴിഞ്ഞെനും അദ്ദേഹം പറഞ്ഞു.

ഐക്യത്തിനെതിരെ നില്‍ക്കുന്ന ശക്‌തികളെ എങ്ങനെ നേരിടാമെന്ന ആലോചനയാണ് ഇനി നടക്കാനുള്ളത്. ചിങ്ങ മാസത്തില്‍ കൂടിക്കാഴ്ച നടത്തി ചര്‍ച്ചകള്‍ നടത്താനാണ്‌ എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി നേതൃത്വങ്ങള്‍ തീരുമാനമെടുത്തിരിക്കുന്നത്‌. തീയതിയും സമയവും പിന്നീട്‌ വ്യക്‌തമാക്കും. മുന്‍പ്‌ ഐക്യം രൂപീകരിച്ചപ്പോള്‍ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ മറന്നു. ഒന്നില്‍ പിഴച്ചാല്‍ മൂന്നല്ലേയെന്നു ജി സുകുമാരന്‍ നായര്‍ ചോദിച്ചു.

എന്‍എസ്‌എസും എസ്‌എന്‍ഡിപിയും തമ്മില്‍ യോജിച്ച്‌ ഉറച്ച അടിത്തറ ഉണ്ടാക്കിയശേഷം ഭൂരിപക്ഷ സമുദായത്തിലെ മറ്റു വിഭാഗങ്ങളുമായും ചര്‍ച്ചകള്‍ നടത്തും. അതിലൂടെ വിശാല ഭൂരിപക്ഷ ഐക്യം ഉയര്‍ന്നുവരും. എന്‍ എസ്‌ എസും എസ്‌എന്‍ഡിപിയും വിശാല ഭൂരിപക്ഷ ഐക്യത്തിന്‌ നേതൃത്വം കൊടുക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :